Sunday, June 5, 2011

സോഷ്യലിസ്റ്റ്‌


 



ആദ്യമായി  ഇന്നാണ് ഞാന്‍ കണ്ണാടി നോക്കിയത് !!! എന്റെ മുഖം പഴയതിനേക്കാള്‍ സുന്ദരമായിട്ടുണ്ടോ എന്ന് നോക്കുകയായിരുന്നു ഞാന്‍ ആ പ്രക്രിയ എന്നും നടത്താരുള്ളതാണ് അപ്പോള്‍ പിന്നെ ഞാനാദ്യം പറഞ്ഞത് നുണ ആകില്ലേ എന്ന് നിങ്ങള്‍ സംശയിച്ചേക്കാം. സംശയിക്കാന്‍ വരട്ടെ എന്റെ സൌന്ദര്യം തേടി ആണ് ഞാന്‍ എന്നും കണ്ണാടി നോക്കാറുള്ളത് എന്നെ കാണാന്‍ ഞാന്‍ അത് വരെ കണ്ണാടി നോക്കിയിട്ടില്ല. ഇപ്പോള്‍ നോക്കിയതും എന്നെ കാണാന്‍ അല്ല എന്റെ സൌന്ദര്യം തന്നെ ആയിരുന്നു ലക്‌ഷ്യം നോട്ടത്തിനിടയില്‍ കണ്ണാടിയില്‍ എന്റെ വ്യത്യസ്തമായ ഒരു മുഖം പെട്ടെന്ന് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ വീണ്ടും സൂക്ഷിച്ചു നോക്കി അതെ ഞാന്‍ തന്നെ പക്ഷെ പഴയതില്‍ നിന്നു വ്യത്യസ്തമായി എന്റെ മുഖത്തില്‍ ചില വരകളും കുറികളും ഒക്കെ വന്നിരിക്കുന്നു ഒന്ന് രണ്ടു താടി രോമങ്ങള്‍ നരച്ചു തുടങ്ങിയിരിക്കുന്നു അപ്പോള്‍ എനിക്ക് ചെറിയ പരിഭ്രമവും ഉല്‍ കിടിലവും ഒക്കെ ഉണ്ടായി .മരണത്തെ ഓര്‍മ്മപെടുതുമല്ലോ നര . അത് കൊണ്ടാകാം  എന്റെ ചിന്തകള്‍ക്ക്  അങ്ങിനെ   ഒരു തെന്നന്തിരിവ്  തോന്നിയത്.  എനിക്ക് വയസ്സായി തുടങ്ങിയിരിക്കുന്നു അപ്പോള്‍ എനിക്ക് നേരത്തെ വയസ്സയിട്ടുണ്ടയിരുന്നില്ലേ അല്ല വയസ്സായി എന്ന് പറഞ്ഞാല്‍ സാധാരണ അര്‍ത്ഥത്തില്‍   എടുത്താല്‍ മതി അപ്പോള്‍ പ്രശ്നമല്ല .ഏതായാലും എന്റെ പ്രായത്തിന്റെ പകുതിയോളം കഴിഞ്ഞിട്ടുണ്ടാകാം പക്ഷെ ഇന്നലയിലെ ഞാന്‍ എന്തായിരുന്നു എന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത് . ഈ ഭൂമിയില്‍   ഞാന്‍ ജനിച്ചു വീണിട്ട് മുപ്പത്തി അഞ്ചു  സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഒന്ന് മുതല്‍  അഞ്ചു  വയസ്സ് വരെ സാധാരണ ബാല്യം തന്നെ ആയിരുന്നിരിക്കാം   എന്റെതും  നൂല്‍ബന്ധമില്ലെങ്കിലും കാലില്‍ എപ്പോഴും ഉണ്ടാകുമായിരുന്ന ചെരുപ്പ് ( വലിപ്പം ഒരു പ്രശ്നമായിരുന്നില്ല  ) , അത് കണ്ടു എന്നെ കളിയാക്കുമായിരുന്ന കണ്ടന്‍ ഇബ്രാഹിം കാക്ക (അദ്ദേഹം എന്റെ ചെറുപ്പ കാലത്ത് തന്നെ ഇഹലോകം  വെടിഞ്ഞു ) എന്റെ അനുജനെ  തൊട്ടിയില്‍ കിടത്തി പാട്ട് പാടി ഉറക്കുന്ന ഉമ്മ ,ഉമ്മയുടെ പാട്ടിനൊപ്പം തലയാട്ടി   കൊണ്ട് ഞാന്‍ ഇടയില്‍ കയറി "ഉമ്മ എന്റെ കാറിന്റെ പാട്ട് പാടൂ " എന്ന എന്റെ കൊഞ്ചല്‍,  "നജീബിന്റെ കാറ് വെള്ള കാറ്........." അല്ല ഉമ്മ പച്ച  കാറിന്റെ  പാട്ട് ... അങ്ങിനെ ഉമ്മ പാടുന്ന  ഒരു കളറിലും തൃപ്തനാകാതെ കളറുകള്‍ മാറ്റി മാറ്റി  ആവശ്യപ്പെട്ടു കൊണ്ട് ഞാന്‍ ഇങ്ങിനെ  ചെറിയ ചെറിയ ചില ഓര്‍മ്മകള്‍ എന്റെ ബാല്യത്തിന്റെതായി ഓര്‍മ്മയില്‍ തെളിയുന്നു പിന്നീടു ഗള്‍ഫില്‍  നിന്നു പോയി ആദ്യമായി ഒരു കാറ് സ്വന്തമാക്കിയപ്പോള്‍  അത് കാണാന്‍ ഉമ്മ ജീവിച്ചിരിപ്പില്ലല്ലോ  എന്ന ദുഃഖം ഇന്നും ബാക്കി ...  
ഓര്‍മ്മയില്‍  ഇപ്പോഴും തങ്ങി നില്‍ക്കുന്ന  ചില കാര്യങ്ങളില്‍. മറ്റു  ചിലത്  ഇങ്ങിനെ  വായിക്കാം  ഞാന്‍ അന്ന്  ഒന്നാം ക്ലാസ്സില്‍  പഠിക്കുന്നു പഠനം  ഇന്നത്തെ പോലെ അത്ര വലിയ ഒരു ബാലികേറ  മലയാല്ലത്തതിനാല്‍ ആകാം കളിക്കാനും പറമ്പിലും തൊടിയിലും പാറി കളിക്കാന്‍ കുറെ സമയം കിട്ടിയിരുന്നു എനിക്ക് എനിക്ക് മാത്രമല്ല എന്റെ പ്രായത്തിലുള്ള  എല്ലാവര്ക്കും   അതിന്റെ  രസം  അനുഭവിക്കാന്‍  അവസരം കിട്ടിയിട്ടുണ്ടായിരുന്നു. ആ കാലത്ത് പറമ്പിലെ പണിക്കു വരാറുള്ള കരടി  കാര്‍ത്തികേയന്‍ (അന്ന്  അയാള്‍ക്ക്‌ അങ്ങിനെ ഒരു ചെല്ല പേരുള്ള വിവരം  എനിക്കില്ലായിരുന്നു )  കൈക്കോട്ടു കൊണ്ട് മണ്ണ് കോരി  കൈ ഒന്ന് വലിച്ചു  ഒന്ന് പൊക്കി കയ്യിന്റെ കുഴ ഒന്ന് വെട്ടിച്ചു കൈക്കൊട്ടിലുള്ള മണ്ണ് പൂ പോലെ വിടര്‍ത്തി  എറിയുന്ന കൈക്കോട്ട്  പണിക്കാരുടെ ജോലി കണ്ടു നില്ക്കാന്‍  വളരെ രസമായിരുന്നു .അന്ന് വാപ്പ വാങ്ങി  തരുന്ന ട്രൌസരുകളുടെ  മൂട് എത്രയും  പെട്ടെന്ന് ഒരു തുള  യുണ്ടാക്കുക  എന്നത്  എന്റെ സ്ഥിരം പരിപാടി ആയിരുന്നു പിന്നിലൂടെ  അല്‍പ്പം കാറ്റു കടക്കുന്നതിന്റെ സുഖം  അറിഞ്ഞിട്ടോ എന്തോ എവിടെ എങ്കിലും പരുപരുത്ത പ്രതലത്തില്‍ ഇരിക്കുക  ഒന്ന് നിരങ്ങുക ഒന്നെഴുന്നേറ്റു പിന്നെയും അത് പോലെ തന്നെ ആവര്‍ത്തിക്കുക അങ്ങിനെ കൂടുതല്‍ മര്‍ദ്ദം കൊടുക്കുന്ന വലതു ഭാഗത്ത്‌ അമീബ പോലുള്ള  ഒരു കഷണം  അവിടെ  നിന്നു അപ്രത്യക്ഷമാക്കുന്ന  ആ കലാപരിപാടിക്ക്  മൂട് കീറല്‍ എന്ന ശാസ്ത്രനാമവും  നല്‍കിയിട്ടുണ്ടായിരുന്നു ഞങ്ങള്‍ . മൂട് കീറിയ ട്രൌസര്‍ നോക്കി എന്നെ കളിയാക്കി കൊണ്ട് കാര്‍ത്തികേയന്‍ പറയും " ഈ ചെക്കന്‍ മോമുക്ക (മുഹമ്മദ്‌ ഇക്ക ലോപിച്ച്  ) ഓല വാങ്ങാന്‍ പോയപ്പോള്‍ വഴിന്നു കിട്ടിയതാ അത് കൊണ്ടാണ്  ഇവന് മൂട് കീറിയ ട്രൌസര്‍ " ഞാനും  വിട്ടു  കൊടുക്കില്ല  എന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യുന്ന ആ പ്രസ്താവന അയാളെ എന്റെ ഏറ്റവും വലിയ ശത്രു ആക്കിയിരുന്നു. എങ്കിലും അവരുടെ  ജോലിയുടെ സൌന്ദര്യം കാണാന്‍ വീണ്ടും  അവരുടെ  അടുത്ത്   പോയി നില്‍ക്കല്‍  എന്റെ ഒരു ആവേശമായിരുന്നു . അങ്ങിനെ അവരുമായി പല പല സംസാരങ്ങളുമായി പോയിക്കൊണ്ടിരിക്കെ എന്റെ ഏതോ ഒരു പ്രസ്താവന കേട്ട്  കാര്‍ത്തികേയന്റെ വക മറ്റൊരു പ്രസ്താവന വന്നു " മോമുക്കാടെ മക്കളില്‍ ഇവന്‍ ആളൊരു സോഷ്യലിസ്റ്റ്‌ ആണ് " കേട്ട പാതി കേള്ല്‍ക്കാത്ത പാതി ഞാന്‍ അയാളെ കുറെ മണ്ണ് വാരി എറിഞ്ഞു എന്റെ കുഞ്ഞു  വായില്‍  വന്ന എല്ലാ തരം ചീത്തകളും ഞാന്‍ അയാളെ വിളിച്ചു എന്ത് പറഞ്ഞാലും ഞാന്‍ സോഷ്യലിസ്റ്റ്‌ ആണെന്ന് ഞാന്‍ സമ്മതിച്ചില്ല ഞാന്‍ അത്തരത്തില്‍  ഒരു കുട്ടിയേ അല്ല ഞാന്‍ നല്ല കുട്ടിയാണല്ലോ പിന്നെ ഇയാളെന്താ  എന്നെ പിടിച്ചു  സോഷ്യലിസ്റ്റ്‌ ആക്കിയത്  എനിക്ക് സഹിച്ചില്ല എന്റെ ദേഷ്യം  കണ്ടിട്ടാകാം അയാള്‍ എന്നെ വീണ്ടും വീണ്ടും സോഷ്യലിസ്റ്റ്‌ ആക്കി  കൊണ്ടിരുന്നു അവസാനം സഹി കേട്ട് അവസാനത്തെ അടവായ കരച്ചില് എടുത്തു ഞാന്‍ ഉമ്മാന്റെ  അടുത്തേക്ക്‌ ഓടി ഉമ്മ എന്നെ സമാധാനിപ്പിച്ചത് ഇങ്ങിനെ " എന്റെ മോന്‍ കരയണ്ട മോന്‍ നല്ല കുട്ടി തന്നെ യാണ് കേട്ടോ ... സോഷ്യലിസ്റ്റ്‌ അയാളുടെ മോനായിരിക്കും ... "അതിനിടയില്‍  സോഷ്യലിസത്തിന്റെ   അര്‍ഥം പറയാന്‍ ഉമ്മ ശ്രമിച്ചപ്പോഴൊക്കെ  ഞാന്‍ പൂര്‍വ്വാധികം ശക്തിയായി  അണ്ണാക്ക് തുറന്നു കൊണ്ടിരുന്നു .

No comments: