Tuesday, October 12, 2010

പ്രവാസം ബാക്കി വെച്ചത്

ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ കഫീലിന്റെ ശകാരവും സഹിച്ചു തുച്ഛമായ ശമ്പളത്തിന് നാലര വര്‍ഷം കഠിനാധ്വാനം ചെയ്ത് അല്‍പ പ്രാണന്‍ ആയപ്പോഴാണ് അയാള്‍ മടക്ക യാത്രക്കൊരുങ്ങിയത് .എന്നിട്ടും വീണ്ടും തന്റെ സേവനം ഒഴിച്ച് കൂടാന്‍ വയ്യാത്ത പോലെ കഫീല്‍ അയ്യാളെ രണ്ടു വര്‍ഷം കൂടി പല ഒഴിവുകളും പറഞ്ഞു പിടിച്ചു നിര്‍ത്തി . അങ്ങിനെ നീണ്ട ആറര വര്‍ഷത്തെ പ്രയാസകരമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് അയാള്‍ മടക്ക യാത്രക്കൊരുങ്ങുകയാണ് .


സുഹൃത്തുകള്‍ വാങ്ങി കൊടുത്ത സാധനങ്ങളും തന്റെ വസ്ത്രങ്ങളും അടക്കി വെച്ച് കൊണ്ട് പോകാനുള്ള പെട്ടി കെട്ടി ഭാരമെല്ലാം തിട്ട പെടുത്തി മുറിയുടെ ഒരു മൂലയില്‍ ഒതുക്കി വെച്ച് നാളെ താനെത്തുന്നതും പ്രതീക്ഷിച്ചു തന്റെ മുറിയും മറ്റും തയ്യാറാക്കുന്ന പ്രിയതമയുടെ വെപ്രാളം മനകണ്ണിലൂടെ കണ്ടുകൊണ്ടു അയാള്‍ കീറി ചിതലിച്ച കിടക്കയിലേക്ക് ചെരിഞ്ഞു .താനിന്നു വരെ തന്റെ വികാരങ്ങളും വിചാരങ്ങളും അടക്കി തന്റെ മോഹങ്ങളെല്ലാം നിശബ്ദമായി പങ്കുവെച്ചിരുന്ന കല്ലിച്ച തലയിണയോട് നാളെ തന്നെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടിലെത്തുന്ന ആറര വയസ്സുകാരനെയും അവന്റെ അമ്മയെയും കുറിച്ച് സ്വകാര്യം പറഞ്ഞു കൊണ്ട് നിദ്രയിലേക്ക് വഴുതി വീണു .ഗാഡമായ നിദ്രക്കൊടുവില്‍ യാത്രയാകുവാനുള്ള ഒരുക്കത്തിനായി അയ്യാള്‍ മെത്തയില്‍ നിന്നും അതിവേഗം ചാടിയെഴുന്നേറ്റു .പക്ഷെ മൂക്കില്‍ ഘടിപ്പിച്ചിരിക്കുന്ന കുഴലുകളും നാഡിക്ക് മുകളിലായി കുത്തി പിടിപ്പിച്ചിരിക്കുന്ന സൂചികളും അയാളെ അതിനെക്കാള്‍ ശക്തിയായി മെത്തയിലേക്ക് തന്നെ വലിച്ചു കിടത്തി . ചുറ്റും കൂടി നില്‍ക്കുന്ന സുഹൃത്തുക്കളുടെ വിഷാദ പൂര്‍ണമായ മുഖങ്ങളിലേക്ക് അമ്പരപ്പോട്കൂടെ നോക്കി കൊണ്ട് നിശബ്ദമായി കണ്ണുകള്‍ കൊണ്ട് തന്റെ അവസ്ഥയുടെ കാരണമന്വേഷിച്ച അയാള്‍ക്ക് അടക്കി പിടിക്കുന്ന ദു:ഖമാണ് ആ മുഖങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞത് .തന്റെ ശരീരത്തിന് ഹൃദയത്തിന്റെ ആഹ്ലാദം ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലെന്ന് അയാള്‍ സാവധാനം തിരിച്ചറിഞ്ഞു . നയനങ്ങളുടെ ചലനം തിരിച്ചറിഞ്ഞു തന്റെ മുഖത്തോട് ചെവിയടുപ്പിച്ച സുഹൃത്തിനോട് താനിത് വരെ കണ്ടിട്ടില്ലാത്ത തന്റെ പോന്നോമാനയുടെ മുഖം ഒന്ന് കാണാനുള്ള ആഗ്രഹം അറിയിക്കുമ്പോള്‍ ദീനമായ തേങ്ങല്‍ തിരിച്ചരിഞ്ഞിട്ടെന്ന വണ്ണം അയാളുടെ മുഖം ശോക മൂകമായി. സുഹൃത്തുക്കള്‍ക്കിടയില്‍ തര്‍ക്കങ്ങളും വിതര്‍ക്കങ്ങളും ഉയര്‍ന്നു കൊണ്ടിരുന്നു .തന്റെ ആഗ്രഹങ്ങള്‍ക്ക് ഇപ്പോള്‍ സ്വതന്ത്രമായ നിലപാടുകള്‍ കൊണ്ട് പൂര്‍ത്തികരിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടം അയ്യാളെ വീണ്ടും തളര്‍ത്തി . തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കൊടുവില്‍ ഡോക്ടറുടെ സമ്മതത്തോടെ വിമാന യാത്രക്കുള്ള രേഖകളൊക്കെ തയ്യാറാക്കി അയാളുടെ മുഴുവന്‍ സമ്പാദ്യങ്ങളുടെ ആകെത്തുകയും എടുത്തു കെട്ടി സുഹൃത്തുക്കള്‍ അയാളെ എയര്‍ പോര്‍ട്ടിലേക്ക് യാത്രയാക്കി .ബോഡിംഗ് പാസ്‌ എടുക്കാനായി കൌന്ടരിലേക്ക് അടുക്കവേ മുന്‍പ് കാലൊടിഞ്ഞ യാത്രക്കാരനെ നിര്‍ബന്ധ പൂര്‍വ്വം വീല്‍ ചെയറില്‍ നിന്നെഴുന്നെല്‍പ്പിച്ചു നടത്തി പരിശോധിച്ച എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ കുറിച്ചുള്ള ഭയം അയാളെ തന്റെ വീല്‍ ചെയറില്‍ നിന്ന് സാവധാനം ഉയര്‍ത്തി കൌണ്ടറില്‍ എത്തിയ അയാളെ പേപ്പറുകള്‍ എല്ലാം പരിശോധിച്ച ഉദ്യോഗസ്ഥന്‍ വീല്‍ ചെയറില്‍ നിന്ന് എഴുന്നേറ്റ തന്റെ ആരോഗ്യ സ്ഥിതിയില്‍ കുഴപ്പമൊന്നുമില്ല എന്ന ആരോപണത്തോടെ തിരിച്ചയച്ചു ,ആ ഹൃദയശൂന്യന്റെ ക്രൂരതയെ ശപിച്ചുകൊണ്ട് വീണ്ടും ആശുപത്രി കിടക്കയിലേക്ക് ആനയിക്ക പെട്ട അയാള്‍ അവ്യക്തമായ ചിത്രങ്ങള്‍ കണക്കെ ഈര്‍പം ഉണങ്ങിയ മേല്‍ക്കൂരയിലേക്ക് മിഴി തുറന്നു കിടന്നു രാത്രിയുടെ ഏതോ നിശബ്ദദയില് അയാളുടെ ഞരക്കാമോ മൂളലോ ആരും കേട്ടില്ല gaaddamaaya ഉറക്കില്‍ നിന്നും ഉണര്‍ന്ന അയാളുടെ സുഹൃത്തുക്കള്‍ രാവിലെ കൊടുക്കാനുള്ള മരുന്ന് കുപ്പിയുടെ അടപ്പില്‍ അളന്നു തിട്ട പെടുത്തി അയാള്‍ക്ക് വായ കഴുകാനുള്ള വെള്ളവുമായി അയാളെ കുലുക്കി വിളിച്ചു .പക്ഷെ ആരോടെല്ലാമോ ഉള്ള അമര്‍ഷം മുഖത്ത് മുറുക്കി പിടിച്ചു തണുത്തു വിറങ്ങലിച്ചിരുന്നു അയാളുടെ ശരീരം .നേരത്തെ തയ്യാറാക്കിയ പേപ്പറുകള്‍ ഉപയോഗ്യ ശൂന്യമായ തിനാല്‍ പുതിയ രേഖകള്‍ക്കായി വീണ്ടും മൂന്നു നാലു ദിനങ്ങള്‍ കൂടി

അയാള്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ വിശ്രമിച്ചു.മൃദദേഹത്തെ അനുഗമിക്കാന്‍ തയ്യാറായ അയാളുടെ സുഹൃത്തിനു നന്ദി പറഞ്ഞു അയാളുടെ ശരീരം. സുഹൃത്തുക്കള്‍ തന്നെ എയര്‍ പോര്‍ടിലെ മറ്റു രേഖകളെല്ലാം ശെരിയാക്കി അയാള്‍ക്ക് അവസാനമായ യാത്ര മൊഴിനല്‍കി മൃദദേഹത്തെ കാര്‍ഗോ ബെല്ട്ടിലേക്ക് വെച്ച് കൊടുത്തു തിരിഞ്ഞു നടന്നു .അയാളുടെ സുഹൃത്തിന്റെ ബോര്‍ഡിംഗ് പാസ്‌ എടുത്തു അയാളെയും യാത്രയാക്കി സുഹൃത്തുക്കള്‍ തിരിഞ്ഞു നടന്നു . അപ്രതീക്ഷിതമായ യാത്രയ്ക്കു കാരണക്കാരനായ തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗം മനസ്സിനെല്‍പ്പിച്ച ഭാരം മുഖത്ത് വീര്‍പ്പുമുട്ടലായി നിഴലിച്ചു നില്‍ക്കെ ശുഭയാത്ര നേര്‍ന്ന എയര്‍ ഹോസ്ടസിനെ ശ്രദ്ധിക്കാതെ ആ മൃത ശരീരത്തിന്റെ സഹ യാത്രികന്‍ അകത്തേക്ക് കടന്നു തന്റെ സീറ്റ്‌ തിരഞ്ഞു പിടിച്ചു ഇരിപ്പുറപ്പിച്ചു .വിമാനമുയരുന്നതും പ്രതീക്ഷിചിരിക്കെ ചിന്തയിലൂടെ തങ്ങളുടെ പ്രഥമ മേളനം മുതല്‍ തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗം വരെയുള്ള ഓരോ ദൃശ്യങ്ങളും ഓടി മറഞ്ഞു കൊണ്ടിരുന്നു ... മൃത ശരീരം ഏറ്റു വാങ്ങാന്‍ വരുന്ന ബന്ധുക്കളുടെ ദുഃഖ ഭാരം നിറഞ്ഞ മുഖങ്ങളെ എങ്ങിനെ നേരിടും എന്നറിയാതെ അയാള്‍ വീര്‍പ്പു മുട്ടി.എന്തായിരിക്കും ആ മുഖങ്ങള്‍ പറയുക പറയാത്ത എന്തൊക്കെ കാര്യങ്ങള്‍ ആ മനസുകളില്‍ ഉണ്ടാകും, ഒരല്ലലും ഇല്ലാതെ കഴിഞ്ഞു പോയിരുന്ന എന്റെ ചങ്ങാതിയുടെ ഭാര്യ എങ്ങിനെ ഇത് താങ്ങും. അവളുടെ മനസ്സിന്റെ നിസ്സങ്കതയില്‍ കുത്തി നോവിക്കുന്ന ബന്ധുക്കള്‍ എല്ലാം ചിന്തിച്ചു കൊണ്ട് വൃത്തി ഹീനമായ കുഷ്യന്‍ കസേരയില്‍ അയാള്‍ കണ്ണുകളടച്ചിരുന്നു .അപ്പോള്‍ മറ്റേതോ രാജ്യത്തേക്കുള്ള വിമാനത്തില്‍ - തന്റെ ചുറ്റിലും കൂടാന്‍ പോകുന്ന ജനാരവവും നിറഞ്ഞൊഴുകുന്ന കണ്ണുകളും വൃഥാ പ്രതീക്ഷിച്ചു തണുത്തു വിറങ്ങലിച്ചു അയളുടെ സുഹൃത്തിന്റെ മൃദ ശരീരം ..............

Sunday, June 6, 2010


pacha puthacha ente Keralam innu ormmayil mathramaayirikkunnu, nale athu charithramakum pinne athoru verum kadhayay marum .varunna thalamura aa kadhaye kettu kadhayakki matti nirthum
appol.... upajeevanathinte shwasa vayu labhikkathe ente kunjungal alari karayum .......,
appol..... bheekarathayude vyali kanakke vikasanathinte mani soudhangal avare nokki pallilikkum ......
njanappool ................